മടക്കയാത്ര.
പടികടക്കും മുമ്പ് ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി.
"സാരമില്ലശ്വതി. നിന്നെ ഒന്ന് പരീക്ഷിക്കാന്‍ ഞാന്‍ വെറുതെ പറഞ്ഞതല്ലേ...?''
എന്ന്
ആശിപ്പിക്കാന്‍ പോന്ന ഒരു നോട്ടം തന്നെ തടയു ന്നുണ്ടോ....?
ഇല്ല.
അകത്തളത്തില്‍ നിന്നും ഒഴുകിയെത്തുന്നത് ശാപവാക്കു കളാണ് .
അശ്രീകരം....! അശ്രീകരം...!
മതി ...ധാരാളമായി...ഇനി മോഹിക്കാന്‍ ബാക്കിയെന്ത്?
നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കാന്‍ പോലും മെനക്കെടാതെ ശ്രീമോളുടെ കയ്യും പിടിച്ച് അശ്വതി മുന്നോട്ടു നടന്നു.
അപശകുനമെന്നു മകളെ കരുതുന്ന ഒരച്ഛനില്‍ രക്ഷപ്പെട്ട് മകളെ
ജീവനെക്കാളേറെ സ്നേഹിക്കുന്ന മറ്റൊരച്ഛന്റെ അരികിലേയ്ക്കുള്ള
മടക്കയാത്ര....
അന്ന് വീട്ടിൽ നിന്നും യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഒറ്റപ്പെടുന്ന അച്ഛനെ ഓര്‍ത്താണ് ദു:ഖിച്ചത് .
തറവാട്ടു മുറ്റത്തെ തുളസ്സിത്തറയില്‍ ആര് വിളക്ക് വയ്ക്കും....?
ഇന്ന് അച്ഛനോട് പറയാം, ഇനി അച്ഛന്‍ ഒറ്റയ്ക്കാകില്ലെന്ന്.
നഷ്ട സൗഭാഗ്യങ്ങളുടെ ഓര്‍മ്മകള്‍ക്ക് എന്ത് തിളക്കമാണ് .
"ന്റെ..സുന്ദരിക്കുട്ടീ"ന്നെ അച്ഛന്‍ വിളിച്ചിട്ടുളളു ..ആ സ്നേഹ ലാളനകള്‍ ആവോള മാസ്വദിച്ച ബാല്യവും കൌമാരവും.
"ന്റെ..സുന്ദരിക്കുട്ടീ"ന്നെ അച്ഛന്‍ വിളിച്ചിട്ടുളളു ..ആ സ്നേഹ ലാളനകള്‍ ആവോള മാസ്വദിച്ച ബാല്യവും കൌമാരവും.
അമ്മയില്ലെന്ന കുറവറിഞ്ഞില്ല. പഠിപ്പിച്ച് ഒരു
ജോലി നേടിത്തന്നപ്പോള്‍ അച്ഛന്റെ അടുത്ത ആശയായിരുന്നു വിവാഹം. മകളെ ഒരു നല്ല
കുടുംബത്തിലെത്തിക്കാന്‍ എതോരച്ഛനെയും പോലെ തന്റെ അച്ഛനും ആഗ്രഹിച്ചു;
എത്ര കഷ്ടപ്പെട്ടാലും.
ഏറെ ആലോചനകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ഒടുവില്‍ ഏറ്റവും പൊരുത്തമെന്നും വിശേഷപ്പെട്ടതെന്നും നിനച്ച് നിശ്ചയിക്കപ്പെട്ട വിവാഹം.
കുടുംബം.....സമ്പത്ത് ...സൌന്ദര്യം...!എല്ലാം ഒന്നിനൊന്നു മെച്ചം !
അച്ഛന്റെ ഇഷ്ടത്തിനപ്പുറം ഒന്നുമില്ലായിരുന്നു. പക്ഷേ ,
അരവിന്ദേട്ടന്റെ ദുര്‍വാശി അന്നേ മനസ്സിൽ കൊണ്ടു.
"ഒന്ന്
രണ്ടു തലമുറയ്ക്ക് വേണ്ടതിലേറെ ഞാന്‍ സമ്പാദിച്ചി ട്ടുണ്ട് . പൊന്നും പണവും
ഒന്നും എനിക്ക് വേണ്ട. എന്റെ കാര്യ ങ്ങള്‍ നേരാം വണ്ണം നോക്കാന്‍ ഒരാൾ വേണം.
അത്രതന്നെ.''
ആ ആദര്‍ശ ധീരത എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി .പക്ഷെ
ഏറെ കഷ്ടപ്പെട്ട് നേടിയ ഒരു ജോലി ....അതിനു വേണ്ടി വാങ്ങിയ കടങ്ങള്‍
കൊടുത്തു തീര്‍ന്നിട്ടില്ല. അതിനു മുമ്പ് അത് വേണ്ടെന്നു വയ്ക്കുക.
അംഗീകരിക്കാന്‍ മനസ്സ് മടിച്ചു.
" എല്ലാം നല്ലതിനെന്ന് കരുത് മോളെ.''.
അംഗീകരിക്കാന്‍ മനസ്സ് മടിച്ചു.
" എല്ലാം നല്ലതിനെന്ന് കരുത് മോളെ.''.
അച്ഛന്റെ വാക്കുകളില്‍ ആശ്വാസം കണ്ടെത്തി. എന്നാല്‍ രാജിക്കത്ത് നല്‍കുമ്പോള്‍ അരുന്ധതിടീച്ചര്‍ ഉപദേശിച്ചു. "വിഡ്ഢിത്തമാണ് കുട്ടി,ഒരു ജീവിതമാര്‍ഗം പാടെ ഉപേക്ഷിച്ചു കൊണ്ട് പുതിയൊരു ജീവിതത്തിലേയ്ക്ക് കാലൂന്നണമെന്ന ഈ തീരുമാനം...''
ഒരമ്മയെപ്പോലെ തന്നെ സ്നേഹിച്ച ടീച്ചര്‍ ആ വാക്കുകൾ കൊള്ളാനും തള്ളാനും ആയില്ല.
തന്റെ വിഷമം കണ്ട് ടീച്ചര്‍ തുടര്‍ന്നു
ഒരമ്മയെപ്പോലെ തന്നെ സ്നേഹിച്ച ടീച്ചര്‍ ആ വാക്കുകൾ കൊള്ളാനും തള്ളാനും ആയില്ല.
തന്റെ വിഷമം കണ്ട് ടീച്ചര്‍ തുടര്‍ന്നു
"നിര്‍ബന്ധമാണെങ്കില്‍ ലീവെടുക്കുക അഞ്ചോ പത്തോ കൊല്ലത്തേയ്ക്ക്. തിരിച്ചു വരണമെന്ന് തോന്നിയാല്‍ ആകാമല്ലോ.''
ഒരിക്കലും തിരിച്ചു വരണമെന്ന് ആശിച്ചില്ല. എങ്കിലും ടീച്ച റുടെ വാക്കുകൾ നിരസിച്ചു എന്നു തോന്നാതിരിക്കാന്‍ ഏതാ നും ലീവ് ഫോറങ്ങളില്‍ ഒപ്പിട്ടു നല്കി.
പിന്നീട് അതേപ്പറ്റി ചിന്തിക്കേണ്ടി വന്നില്ല.
അരവിന്ദേട്ടന്റെ സ്നേഹത്തിലും തേനൂറുന്ന വാക്കുകളിലും മതി മറന്നു പോയി.
പോറ്റി വളര്‍ത്തിയ അച്ഛനെ പ്പോലും മറന്ന മട്ടായി. ഇടയ് ക്കിടെയുള്ള അച്ഛന്റെ സന്ദർശനം കൂടിയായപ്പോള്‍ ജനിച്ചു വളർന്ന വീട്ടിലേയ്ക്ക് പോകേണ്ട ആവശ്യമേ ഉണ്ടായില്ല.
പിന്നീട് പോകണം എന്ന് തോന്നിയപ്പോഴാകട്ടെ ""ഓ....അവിടെയാരിരിക്കുന്നു.... കണ്ടു
കാഴ്ചകളുമായി തന്ത മുടങ്ങാതെ ഇങ്ങെത്താറില്ലേ''
ഒരിക്കലും തിരിച്ചു വരണമെന്ന് ആശിച്ചില്ല. എങ്കിലും ടീച്ച റുടെ വാക്കുകൾ നിരസിച്ചു എന്നു തോന്നാതിരിക്കാന്‍ ഏതാ നും ലീവ് ഫോറങ്ങളില്‍ ഒപ്പിട്ടു നല്കി.
പിന്നീട് അതേപ്പറ്റി ചിന്തിക്കേണ്ടി വന്നില്ല.
അരവിന്ദേട്ടന്റെ സ്നേഹത്തിലും തേനൂറുന്ന വാക്കുകളിലും മതി മറന്നു പോയി.
പോറ്റി വളര്‍ത്തിയ അച്ഛനെ പ്പോലും മറന്ന മട്ടായി. ഇടയ് ക്കിടെയുള്ള അച്ഛന്റെ സന്ദർശനം കൂടിയായപ്പോള്‍ ജനിച്ചു വളർന്ന വീട്ടിലേയ്ക്ക് പോകേണ്ട ആവശ്യമേ ഉണ്ടായില്ല.
പിന്നീട് പോകണം എന്ന് തോന്നിയപ്പോഴാകട്ടെ ""ഓ....അവിടെയാരിരിക്കുന്നു....
എന്ന ഭര്‍ത്തൃമാതാവിന്റെ
പരിഹാസമാണ് കേട്ടത്. അരവിന്ദേ ട്ടനോടൊപ്പം അന്ന് പടിയിറങ്ങുമ്പോള്‍ അച്ഛന്‍
അണച്ചു നിര്‍ത്തി മൂര്‍ദ്ധാവില്‍ ചുംബിച്ചു നല്‍കിയ യാത്രാമൊഴി.
" "മോളെ ...ഈ അവസരത്തില്‍ നിനക്കുവേണ്ട ഉപദേശം നൽ കേണ്ടവള്‍ നേരത്തെ പോയി....ചെല്ലുന്നിടത്ത് നിനക്ക് അമ്മയെ കിട്ടും. ഭര്‍ത്താവിന്റെ ഇഷ്ടം അനുസരിച്ച് ജീവിക്കണം. ഇടയ്ക്കൊക്കെ വരിക എന്നല്ലാതെ കൊച്ചു കൊച്ചു കാര്യങ്ങൾക്ക് വഴക്കിട്ടു ഓടി വരാനുള്ള താവളമാണ് ഇവിടുള്ളത് എന്ന് കരുതരുത്."
" "മോളെ ...ഈ അവസരത്തില്‍ നിനക്കുവേണ്ട ഉപദേശം നൽ കേണ്ടവള്‍ നേരത്തെ പോയി....ചെല്ലുന്നിടത്ത് നിനക്ക് അമ്മയെ കിട്ടും. ഭര്‍ത്താവിന്റെ ഇഷ്ടം അനുസരിച്ച് ജീവിക്കണം. ഇടയ്ക്കൊക്കെ വരിക എന്നല്ലാതെ കൊച്ചു കൊച്ചു കാര്യങ്ങൾക്ക് വഴക്കിട്ടു ഓടി വരാനുള്ള താവളമാണ് ഇവിടുള്ളത് എന്ന് കരുതരുത്."
ഒരിക്കലും അങ്ങനെ കരുതിയില്ല.
ആരതിയുഴിഞ്ഞു സ്വീകരിച്ച ഭര്‍ത്തൃ മാതാവില്‍ സ്വന്തം അമ്മയെ കണ്ടു.
പരാതിയും
പരിഭവവുമില്ലാതെ കഴിഞ്ഞു കൂടിയ ദിനങ്ങള്‍ ... ഏറെ ആശിക്കാനുള്ള ഒരു
ജീവിതമാണ് തന്റെതെന്ന് വിചാ രിച്ചിട്ടില്ല. പ്രതീക്ഷിച്ചതില്‍ ഏറെ കിട്ടിയ
സംതൃപ്തിയാണ്
ഉണ്ടായിരുന്നത്.
മധുവിധുവിന്റെ നാളുകളില്‍ അരവിന്ദേട്ടന്റെ വാക്കുകളില്‍ മനസ്സ്
പൂത്തുലയുകയായിരുന്നു. മരുമകളെപ്പറ്റി അയൽക്കാരോട് പറയുന്ന അമ്മയ്ക്ക്
ആയിരം നാവായിരുന്നു.
പക്ഷേ
എവിടെയാണ് തെറ്റ്
പറ്റിയത്...? പ്രതീക്ഷയ്ക്കുപരി ലഭിച്ചപ്പോള്‍ താന്‍ നിലമറന്ന് ആഹ്ലാ ദിച്ചുവോ? അല്ലെങ്കില്‍ എല്ലാം നീര്‍ക്കുമിളകള്‍ പോലെ...!!
ആദ്യ ഗര്‍ഭത്തിന്റെ ആനന്ദം അനുഭവിച്ച ദിനങ്ങള്‍ മറക്കാന്‍
വയ്യ .അരവിന്ദേ ട്ടന്റെയും അമ്മയുടെയും ശ്രദ്ധയും ശുശ്രൂഷ യും മനസ്സില്‍
അഭിമാനമുയര്‍ത്തി .അങ്ങു തിരിഞ്ഞാലും ഇങ്ങു തിരിഞ്ഞാലും ഉപദേശം ."എന്റെ പൊന്നുമോനെ വേദനിപ്പിക്കല്ലേ...''
പൊന്നുമോന്‍...പൊന്നുമോന്‍... ഓരോ വാക്കിലും തുളുമ്പിയ ആവേശം....
ആ സ്നേഹക്കൂടുതല്‍ കൊണ്ട് ചടങ്ങുകള്‍ പോലും വേണ്ടെ ന്നു വച്ചു.
അച്ഛനൊറ്റയ്ക്കു
കഴിയുമോ പ്രസവ ശുശ്രൂഷകളൊക്കെ...?!
...പ്രസവമുറിയിലേയ്ക്ക് തന്നെ കൊണ്ട്
പോകുമ്പോള്‍ അര വിന്ദേട്ടന്‍ ഉത്കണ്ഠാകുലന്‍ ആയിരുന്നു. തലേന്ന് രാത്രി
തന്റെ വീര്‍ത്ത ഉദരത്തില്‍ മുഖം ചേര്‍ത്ത് അരവിന്ദേട്ടന്‍ പറഞ്ഞ
വാക്കുകള്‍ പെട്ടെന്നോര്‍ത്തു.
"ന്റെ പുന്നാര മുത്തിനെ അച്ഛന്‍ കാത്തിരിക്കുകയല്ലേടാ കള്ളാ''
എന്നിട്ടോ.?
കാത്തിരുന്നു
കിട്ടിയത് ഒരു പെണ്‍ കുഞ്ഞാണെന്നറിഞ്ഞ് ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും മുഖം ഇരുണ്ടു. ഒരു ആണ്‍കുട്ടിയെ ആണ് അവര്‍ ആഗ്രഹിച്ചിരുന്നത്
എന്ന് മനസ്സിലായി.ആണായാലും പെണ്ണായാലും തന്റെ മാതൃത്വം പൂര്‍ണ്ണമാക്കിയ പൊന്‍മുത്ത്.... ...!
ശ്രീമോളെ അരവിന്ദേട്ടന്‍ സ്നേഹിച്ചതേയില്ല.ആ അവഗ ണനയുടെ ബാക്കി പത്രമായിരുന്നു താനും. എത്ര
പെട്ടെന്നാ ണ് അരവിന്ദേട്ടന്റെ സ്വഭാവം പരുക്കനായത്? തൊട്ടതിനും
പിടിച്ചതിനും ഒക്കെ ദേഷ്യം ...ഒന്നും പറഞ്ഞു കൂടാ ശരിയെ ന്നോ തെറ്റെന്നോ നോക്കാതെ അടി വീണുകഴിയും. അമ്മ പോലും ഒരാശ്വാസ വാക്ക് ചൊല്ലിയില്ല.
മാത്രമല്ല തന്നെ വാനോളം പുകഴ്ത്തിയ ആ നാവില്‍ നിന്നും ശാപ വാക്കുകള്‍ ഒഴിയാതെയായി.
"ആദ്യത്തേത് ആണ്‍ കുട്ടിയാകണേ എന്ന് പ്രാര്‍ഥിച്ചതാ .ങാ ...പാത്രം നന്നാകേണ്ടേ..?''
അയല്‍ക്കാരോട് പരാതി പറയുന്നത് പലപ്പോഴും കേട്ടു. മനസ്സ് വേദനകൊണ്ട് പുളഞ്ഞപ്പോള്‍ ഒരു ദിവസം അരവി ന്ദേട്ടനോട് ചോദിച്ചു."ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുക എന്നത് അത്ര വലിയ തെറ്റാണോ?''
ഒരു മറു ചോദ്യമാണ് മറുപടിയായത്.
അയല്‍ക്കാരോട് പരാതി പറയുന്നത് പലപ്പോഴും കേട്ടു. മനസ്സ് വേദനകൊണ്ട് പുളഞ്ഞപ്പോള്‍ ഒരു ദിവസം അരവി ന്ദേട്ടനോട് ചോദിച്ചു."ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുക എന്നത് അത്ര വലിയ തെറ്റാണോ?''
ഒരു മറു ചോദ്യമാണ് മറുപടിയായത്.
"എന്താ ഇപ്പം അങ്ങനെ തോന്നാന്‍...?''
അതല്ല പ്രതീക്ഷിച്ചത്.
അതല്ല പ്രതീക്ഷിച്ചത്.
"സാരമില്ല അശ്വതി... എന്തായാലും നമ്മുടെ മോളല്ലേ..''
എന്നൊരാശ്വാസവാക്കാണ് .
അതൊക്കെ പ്രതീക്ഷയ്ക്കപ്പുറം എന്ന് ബോധ്യമായപ്പോള്‍ തേങ്ങലൊതുക്കി പറഞ്ഞു..
"അല്ല അരവിന്ദേട്ടന്റെയും അമ്മയുടെയും ഈ ഭാവം കാണുമ്പോള്‍...''
"അല്ല അരവിന്ദേട്ടന്റെയും അമ്മയുടെയും ഈ ഭാവം കാണുമ്പോള്‍...''
"ങാ ...അല്പം ശ്രദ്ധക്കുറവാ ...ഇനി നോക്കാം.''
ശ്രദ്ധക്കുറവോ..? എന്താണ് സൂചന എന്നു വ്യക്തമായില്ല.
ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു ആണ്‍ കുഞ്ഞിനെ തന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്താന്‍ അരവിന്ദേട്ടന് കഴിയുമായിരുന്നുവൊ.. ?
കഴിവ് അതിലായിരുന്നില്ലെന്നു മനസ്സിലാക്കാന്‍ വൈകിപ്പോയി.
ഉടനെ ഒരു കുഞ്ഞു കൂടി വേണമെന്ന് ആഗ്രഹിച്ചതേ ഇല്ല.
ശ്രീമോള്‍ക്ക്
മൂന്നു വയസ്സെങ്കിലും ആയിട്ട് മതി. അതിനു വേണ്ട എല്ലാ ഉപദേശങ്ങളും ഡോക്ടര്‍
തന്നതുമാണ്. പക്ഷേ അരവിന്ദേട്ടന്റെ ദുര്‍വാശി അവിടെയും ജയിച്ചു. ഒരു വര്‍ഷം എത്തും മുമ്പ് രണ്ടാമതൊരു കുഞ്ഞും എന്ന സത്യം മനസ്സിന് അംഗീകരിക്കേണ്ടി
വന്നു. അതറിഞ്ഞപ്പോള്‍ അതു വരെ കാണാത്ത സ്നേഹപ്രകടനങ്ങളാണ് അരവിന്ദേട്ടനില്‍
കണ്ടത്. ഡോക്ടറെ കാണിക്കാനും മരുന്നും ഗുളികകളും കൃ ത്യമായ് നൽകാനും
ഉത്സാഹിച്ചത് അരവിന്ദേട്ടനാണ്. ലാബറ ട്ടറി ടെസ്റ്റുകളും സ്കാനിങ്ങുമൊക്കെ
യഥാസമയം നടത്തി. പക്ഷെ ആറാം മാസത്തിൽ ഒരു അബോർഷനാണ് ഉണ്ടായ ത്. ഒരു
പ്രസവത്തേക്കാള്‍ വേദനയും അസ്വസ്ഥതകളും അ നുഭവിക്കേണ്ടി വന്നു. ആസ്പത്രിയില്‍ നിന്നും പോരുമ്പോള്‍ ഡോക്ടര്‍ ഓർമ്മിപ്പിച്ചു.
"ആരോഗ്യം നന്നായി ശ്രദ്ധിക്കണം.ഇനി ഇങ്ങനെ സംഭവി ക്കരുത്.''
അരവിന്ദേട്ടന്റെ വിഷമം ഓർത്താണ്
അന്ന് വേവലാതിപ്പെ ട്ടത്. പക്ഷെ തന്നെ ആശ്വസിപ്പിച്ചത് അദ്ദേഹമാണ്. ശ്രീമോ ളോട്
കാണിക്കുന്ന അവഗണന കണ്ട് അരവിന്ദേട്ടനോട് തോന്നിയിരുന്ന അമർഷം പാടെ മാറി.
ആ സ്നേഹപ്രകടനത്തില്‍ മനസ്സ് ആർദ്രമായി നാളുകൾ കഴിയവേ
വീണ്ടും അസ്വസ്ഥതകള്‍ തലപൊക്കി എന്തെല്ലാ മോ താളപ്പിഴകള്‍ മനസ്സിനെ
അലട്ടുകയായിരുന്നു. അമ്മയുടെ കുത്ത് വാക്കുകളും അരവിന്ദേട്ടന്റെ ക്രൂരമായ
പെരുമാറ്റങ്ങളും ശ്രീമോളെ ഓർത്ത് സഹിച്ചു.
അച്ഛന്റെയും അച്ഛമ്മയുടെയും സ്നേഹം കൂടി അവള്‍ക്കു നൽ കാന്‍ ശ്രദ്ധിച്ചു.
വീണ്ടും
ഒരു കുരുന്നു ജീവൻ തന്റെ ഗർ ഭാപാത്രത്തില്‍ രൂപം കൊണ്ടത് അറിയാന്‍ വൈകി.
പതിവിലേറെ ക്ഷീണവും തളർച്ചയും ഉണ്ടായപ്പോഴാണ് സംശയം തോന്നിയത്. അടി
വയറ്റില്‍ അനക്കം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു അപ്പോള്‍. അരവിന്ദേട്ടനോട്
പറയണമെന്ന് തോന്നിയില്ല. പറഞ്ഞിട്ടും വലിയ കാര്യമൊന്നും
ഇല്ലല്ലോ. അത്രയ്ക്കും ക്രൂരമായ ഭാവമായിരുന്നു ആ മുഖത്ത്. എങ്കിലും കഴിഞ്ഞ
അബോർഷ നെക്കുറിച്ചുള്ള ചിന്ത മനസ്സിൽ നിറഞ്ഞപ്പോള്‍ അദ്ദേഹത്തോ ട്
പറയാതിരിക്കാന്‍ കഴിഞ്ഞില്ല. നിർവികാരതയോടെയെ ങ്കി ലും ഡോക്ടറെ
കാണിക്കാന്‍ മടിച്ചില്ല.പ്രശ്നമൊന്നും ഇല്ലെന്നും ഇനി ഒരുമാസം കഴിഞ്ഞു
വന്നാല്‍ മതിയെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ മനസ്സുതണുത്തു . കടലാസ്സില്‍
കുറി ച്ച് തന്നിട്ടുള്ള ഗുളിക മാത്രമേ കഴിക്കേണ്ടു എന്ന് ഡോക്ടര്‍ പ്രത്യേകം
ഓർമ്മിപ്പിച്ചു. മടക്കത്തില്‍ അരവിന്ദേട്ടന്റെ സുഹൃ ത്തിന്റെ ലബോറട്ടറിയില്‍
കയറി കഴിഞ്ഞ തവണത്തെ ടെസ്റ്റുകള്‍ ആവർത്തിച്ചു. ഇനി ഡോക്ടറെ കാണാന്‍
ചെ ല്ലുമ്പോൾ ടെസ്റ്റ് റിസൾട്ടും കൊണ്ട് പോകണമത്രേ...
ഡോക്ടര്‍ അങ്ങനെ പറഞ്ഞത് കേട്ടില്ല. പറഞ്ഞിട്ടുണ്ടാകും
പക്ഷെ...ടെസ്റ്റ് റിസൾട്ടു കണ്ട അരവിന്ദേട്ടന്റെ മുഖഭാവം മാറിയത്
ഉൾക്കിടിലത്തോടെ കണ്ടു. ആ ഭാവം ദിവസങ്ങ ളോളം നീണ്ടു നിന്നു. എന്താണ് കാരണം
എന്നറിയണം എന്നു ണ്ടായിരുന്നു.പക്ഷെ ചോദിച്ചില്ല. എന്നാല്‍ മറ്റൊരു ഡക്ട റെ
കാണാന്‍ ദിവസം നിശ്ചയിച്ചതറിഞ്ഞപ്പോള്‍ കാരണം ചോദിക്കാതിരിക്കാനും
കഴിഞ്ഞില്ല. കിട്ടിയ മറുപടി ഒട്ടും തൃപ്തികരംആയിരുന്നില്ല. ഏറെ
താല്പര്യത്തോടെ തന്നെ നോക്കുന്ന ഡോക്ടര്‍... കഴിഞ്ഞ അബോര്‍ഷനില്‍
മരണത്തില്‍ നിന്നാണ് തന്നെ അവര്‍ രക്ഷിച്ചത്. അവരുടെ വാക്കുകളാണ് മനസ്സിന് ശക്തി യും സമാധാനവും നൽകിയത്. അവരെ ഒഴിവാക്കി മറ്റൊരു ഡോക്ടറെകാണാൻ നിർബന്ധിക്കുന്നത് എന്തിനായിരിക്കും? അപകട സൂചന മനസ്സില്‍ നുരകുത്തിയപ്പോള്‍ അദ്ദേഹം
അറിയാതെ പഴയ ഡോക്ടറെ കാണാന്‍ ചെന്നു. നിറഞ്ഞ അമര്‍ഷത്തോടെയാണവര്‍ തന്നെ
അവര്‍ സ്വീകരിച്ചത്.
"നിങ്ങള്‍ വിദ്യാഭ്യാസമുള്ള സ്ത്രീയല്ലേ.. കൂടെക്കൂടെയുള്ള ഗര്‍ഭഛിദ്രം ആരോഗ്യത്തിനു ഹാനികരമാണെന്ന് ഞാനിനി യും പറഞ്ഞു തരണോ..?''
"നിങ്ങള്‍ വിദ്യാഭ്യാസമുള്ള സ്ത്രീയല്ലേ.. കൂടെക്കൂടെയുള്ള ഗര്‍ഭഛിദ്രം ആരോഗ്യത്തിനു ഹാനികരമാണെന്ന് ഞാനിനി യും പറഞ്ഞു തരണോ..?''
ഒരു തരം മരവിപ്പോടെ ഡോക്ടറെ പകച്ചു നോക്കി.
തന്റെ ഭാവം കണ്ടാകണം ഡോക്ടര്‍ അല്പം മയത്തില്‍ തുടര്‍ന്നത്.
"അശ്വതി....കഴിഞ്ഞ പ്രാവശ്യം സ്വന്തം ഇഷ്ടപ്രകാരം ഗുളിക വാങ്ങിക്കഴിച്ചു ഗർഭം അലസിപ്പിച്ചത് മറന്നു പോയോ?
അന്ന് നിങ്ങളെ മരണത്തിൽ നിന്നാണ് ഞാൻ രക്ഷിച്ചത്. അല്പം ബോധമുണ്ടെങ്കിൽ ഇനിയും ഒരു ഗർഭഛിദ്രത്തിനു നിങ്ങൾ ആഗ്രഹിക്കുമോ?ഇപ്പോൾ
എന്ത് പ്രശ്നമാണ് നിങ്ങൾ ക്കുള്ളത്...?മൂത്ത കുട്ടിക്കു മൂന്നു
വയസ്സുകഴിഞ്ഞു. ഇനി വേണ്ട എന്നാണെങ്കിൽ ഈ പ്രസവം കഴിഞ്ഞിട്ട് നിർത്തിക്കൂടെ?
ഏതോ
ഭീകര സ്വപ്നത്തിൽ നിന്നെന്നവണ്ണം ഞെട്ടി ഉണർ ന്നു. കഴിഞ്ഞത് ഒരു
അലസിപ്പിക്കൽ ആയിരുന്നുവെന്നൊ? ""അതെ ഒരു ഗർഭിണി ഒരിക്കലും കഴിക്കരുതാത്ത
ഗുളികകളാ ണ് അന്ന് നിങ്ങൾ കഴിച്ചത്. വേണമെങ്കിൽ നിങ്ങൾക്കെതി രെ എനിക്ക് നിയമനടപടികൾ സ്വീകരിക്കാമായിരുന്നു.. നി ങ്ങളുടെ ഭർ ത്താവ് കാലുപിടിച്ചത്
കൊണ്ട് മാത്രമാണ് ഞാൻ ക്ഷമിച്ചത്.''
കേൾക്കുന്നത് സത്യമാണോ എന്ന് ഒരു നിമിഷം
ശങ്കിച്ചു .
വരുമ്പോൾ മേശവലിപ്പിൽ നിന്നും എടുത്ത ടെസ്റ്റ് റിസൾട്ട് ഡോക്ടറുടെ നേരെ നീട്ടുമ്പോൾ അവർ അത്ഭുതത്തോടെ തിരക്കി.
"ഇതെന്താ.?ഞാനൊരുടെസ്റ്റിനുംആവശ്യപ്പെട്ടിരുന്നില്ലലോ.''
ടെസ്റ്റ് റിസൾട്ട് പരിശോധിച്ച് ഡോക്ടർ സഹതാപത്തോടെ നോക്കി
"ഇതിൽ ഒന്നേ പറയുന്നുള്ളൂ. അശ്വതിയുടെ ഗർഭത്തിൽ വളരുന്നത് ഒരു പെണ്‍കുഞ്ഞാണ്.''
പ്രപഞ്ചം ഒരു നിമിഷം നിശ്ചലമായോ...?
അതെ ...മനസ്സിലാകുന്നു....എല്ലാം മനസ്സിലാകുന്നു.
സംഭവിച്ചത് അതാണ്. തന്റെ ആരോഗ്യ സംരക്ഷണത്തിന് എന്നപേരിൽ എടുത്തു തന്നു കൃത്യമായി കഴിപ്പിച്ചത് തന്റെ വയറ്റിൽ വളരുന്ന പെണ്‍ കുഞ്ഞിനെ നശിപ്പിക്കാനുള്ള വിഷമായിരുന്നു.
അച്ഛൻ...!കഷ്ടം...!! ഇങ്ങനെയും ഒരച്ഛ ൻ...!!
ഒന്നിനെക്കൊണ്ട് തൃപ്തിയാകാതെ വീണ്ടും ഒരു കൊലപാതകം കൂടി....അതിനു സമ്മതിക്കാത്ത
ഡോക്ടർ കഴിവില്ലാത്തവർ എന്ന് പറഞ്ഞ് പണം കിട്ടിയാൽ ഇതു തെമ്മാടിത്തരത്തിനും കൂട്ട് നിൽ ക്കുന്ന മറ്റൊരു ഡോക്ടറെ തേടി ....
ഇല്ല ഒന്നിനെ അറിയാതെങ്കിലും കൊന്ന പാപം എങ്ങനെ തീർക്കും .....?
വീണ്ടും ഒന്നിനെക്കൂടിയോ...?
ഡോക്ടറുടെ കൈപിടിച്ച് യാചിച്ചു.
"ക്ഷമിക്കണം. ഞാൻ..ഇതൊന്നും അറിഞ്ഞിരുന്നില്ല.''
ആ മുറിയിൽ നിന്നിറങ്ങുമ്പോൾ ഹൃദയം പ്രക്ഷുബ്ധമായി രുന്നു.
ഭർത്താവിനെ സ്നേഹിച്ചും ശുശ്രൂഷിച്ചും ഇത്രനാൾ കഴിഞ്ഞത് മൌഡ്യം .
ഭർത്താവിനെ സ്നേഹിച്ചും ശുശ്രൂഷിച്ചും ഇത്രനാൾ കഴിഞ്ഞത് മൌഡ്യം .
ഇത് ശീലാവതിമാരുടെ കാലമല്ലെന്നു എന്തു കൊണ്ട് മറന്നു?
പുരുഷന്റെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നത് മാത്രമാണോ സ്ത്രീയുടെ കടമ.....
വിട്ടുവീഴ്ചയും സഹനവും ത്യാഗവും ക്ഷമയുമെല്ലാം സ്ത്രീക്കുമാത്രം..
പുരുഷന്റെ എതാഗ്രഹങ്ങൾക്കും എറാൻ മൂളുന്ന ഒരുപകരണം മാത്രമാണോ ഭാര്യ.....?
അല്ലെന്നറിയാമായിരുന്നുവെങ്കിലും ഒരു സാധാരണ ഭാര്യ യാകാനെ ആഗ്രഹിച്ചുള്ളു.
ഭർത്താവിന് വിധേയയായി ...കുടുംബഭദ്രതയ്ക്കായി സ്വന്ത മിഷ്ടങ്ങൾ ബലികഴിച്ചു..മറുത്തൊരുവാക്ക്....സ്വന്തമായ ഒര ഭിപ്രായം...ഒന്നും ഉണ്ടായില്ല.
പക്ഷേ, ഒരാദർശ ഭാര്യയുടെ പരിവേഷം കാത്തു സൂക്ഷിച്ചിട്ട് എന്ത് നേടി...?താൻ നൊ ന്തുപെറ്റ മകളാണ് ഒരു സ്ത്രീ ജന്മം എന്നതിന്റെ പേരിൽ അവഗണിക്കപ്പെടുന്നത്. പിറക്കാനുള്ള അവകാശം പോലും നിഷേധിച്ച് ഒരച്ഛൻ കുരുതി കൊടുത്തത് തന്റെ മകളെയാണ്.വീണ്ടും ഒരു കുരുതിക്ക് കൂടി താൻ പങ്കാളി യാകുക.....!
കരയാൻ
തോന്നിയില്ല. പൊരുതണം. ഈ അനീതിക്കെതി രെ പടനീക്കം നടത്തണം. സ്വന്തം
വ്യക്തിത്വം പോലും അടി യറവച്ച്, പൊറുക്കാനാകാത്ത ക്രൂരതകൾക്ക്
അറിയാതെങ്കി ലും പങ്കാളിയാകേണ്ടി വന്ന തെറ്റ് തിരുത്തിയേ തീരു....
ആസ്പത്രിക്ക് മുന്നിൽ തന്നെ അന്വേഷിച്ചെത്തിയ അരവി ന്ദേട്ടനെ കണ്ടപ്പോൾ രക്തം തിളച്ചു.സ്ഥലകാല ബോധമറ്റ് അലറി.
"ദുഷ്ടൻ...! സ്വന്തം കുഞ്ഞിനെ കൊന്ന ദുഷ്ടൻ ..!''
അരവിന്ദേട്ടന്റെ കണ്ണുകൾ ചുവക്കുന്നതു കണ്ടു...പിന്നിൽ നിന്നും ഡോക്ടറുടെ വിളിയും കേട്ടു .
നിന്നില്ല .വീട്ടിലേയ്ക്കോടി.
പിന്നാലെ സ്കൂട്ടറിൽ എത്തിയ അരവിന്ദേട്ടൻ വഴിതടഞ്ഞു അടക്കിയ സ്വരത്തിൽ മുരണ്ടു."ഉം...കയറ് .വെറുതെ സീനുണ്ടാക്കരുത്.''
പിന്നാലെ സ്കൂട്ടറിൽ എത്തിയ അരവിന്ദേട്ടൻ വഴിതടഞ്ഞു അടക്കിയ സ്വരത്തിൽ മുരണ്ടു."ഉം...കയറ് .വെറുതെ സീനുണ്ടാക്കരുത്.''
ആജ്ഞ ..
ചുറ്റിലും നോക്കി. ധാരാളം ആളുകൾ.. അവരുടെ ശ്രദ്ധ തങ്ങ ളിലേയ്ക്ക് തിരിയുന്നതറിഞ്ഞപ്പോൾ കണ്ണീർവിഴുങ്ങി പിന്നിൽ
ക്കയറി.
കിടപ്പ്
മുറിയുടെ സ്വകാര്യതയിലെത്തുവോളം നിർവികാര ഭാവം കാട്ടിയ അരവിന്ദേട്ടൻ ഒരു
നിമിഷം കൊണ്ട് ആകെ മാറുന്നത് ഉള്ളിൽ കത്തുന്ന വേദനയോടെ നോക്കി നിന്നു.ഒരു സ്വാന്തനം കാത്ത തന്റെ കവിളിൽ ആ ഉരുക്ക് മുഷ്‌ടികൾ ആഞ്ഞു പതിച്ചു.
ഒന്നല്ല. പലതവണ.
കരഞ്ഞില്ല. എല്ലാ പ്രതികാരാവേശവും നോട്ടത്തിൽ ഉൾ ക്കൊള്ളിച്ചു നിന്നു
സമനില തെറ്റിയവനെപോലെ അരവിന്ദേട്ടൻ അലറി.
" അതേടി...നിന്റെ ഗർഭം അലസിപ്പിച്ചത് തന്നെയാ. എന്റെ ഇഷ്ടം...അതെന്റെ ഇഷ്ടം...ഇനിയും ഞാനത് ചെയ്യും.ഒരാണ്‍ കുഞ്ഞിനെ പ്രസവിക്കാനല്ലാതെ നിന്റെ ഒരു ഗർഭവും പൂർണമാകാൻ ഞാൻ അനുവദിക്കില്ല. സത്യം...സത്യം....!!''
എല്ലാം കേട്ട് നിന്ന ഭർത്തൃ മാതാവിൽ നിന്നെങ്കിലും ഒരു സമാധാന വാക്ക് പ്രതീക്ഷിച്ചതും തെറ്റി.
"ഓന് വേണ്ടാച്ചാൽ നെനക്കങ്ങ് സമ്മതിച്ചാലെന്താ ..? ആണ്ടിലാണ്ടിലിങ്ങനെ പെണ്ണിനെ പെറ്റിട്ടാൽ ചെലവു കൊറെയൊള്ളതാ..''
അരവിന്ദേട്ടനൊഴികെ അഞ്ചു പെണ്‍മക്കൾക്ക് ജന്മം നൽ കിയ ഒരമ്മയാണത് പറഞ്ഞത്.
അശനിപാതം പോലെ അരവിന്ദേട്ടന്റെ അവസാന വാക്കു കളും എത്തി.
"രണ്ടിലൊന്ന് തീരുമാനിക്കാം.. ഒന്നുകിൽ എന്നെ അനുസരി ക്കുക ...അല്ലെങ്കിൽ..''
തുടരാതെ തന്നെ വ്യക്തമായി.
ഭർത്തൃഹിതം എത്ര ഹീനമായാലും അനുസരിച്ചാൽ ഒരു ഭാര്യയായി
ഇവിടെക്കഴിയാം....അവഗണിക്കപ്പെട്ടു വളരുന്ന ഒരു മകളെ ഓർത്ത് വേദനിച്ച്
....ഒരാണ്‍കുട്ടിയെ തടയുവോ ളം ഗർഭപാത്രം വൃത്തിയാക്കി സൂക്ഷിച്ച് ...
എന്തിന് ....?എന്തിന് ...?
തീരുമാനിക്കാൻ രണ്ടാമതൊരാലോചന വേണ്ടിയിരുന്നില്ല. എന്നിട്ടും ഇന്നലെ മുഴുവൻ ആലോചിക്കുകയായിരുന്നു.
നഷ്ടമാകുന്നതെന്തെന്നറിയാതെയല്ല.
ഒറ്റപ്പെടലിന്റെ ഭവിഷത്തുകൾ ഓർക്കാഞ്ഞുമല്ല.
പക്ഷേ,
മാതൃഭാവത്തിനു നേരെ കാർക്കിച്ചു തുപ്പുന്ന ഈ കരാളതയ് ക്കെതിരെ പ്രതികരിക്കാതെ വയ്യ...
പക്ഷേ,
മാതൃഭാവത്തിനു നേരെ കാർക്കിച്ചു തുപ്പുന്ന ഈ കരാളതയ് ക്കെതിരെ പ്രതികരിക്കാതെ വയ്യ...
മുന്നോട്ടുള്ള പാത ദുർഘടമാകാം .ഇതുവരെ അന്വേഷിച്ചി ട്ടില്ലെങ്കിലും പ്രതീക്ഷയുണ്ട്...അരുന്ധതിടീച്ചർ തന്റെ ലീവ് അന്ന് ശരിയാക്കിയിട്ടുണ്ടെങ്കിൽ അത് തീരാൻ ഇനിയും ദിവസങ്ങൾ ഉണ്ട്.
ഇല്ലെങ്കിൽ...., അച്ഛൻ തനിക്കു തന്ന വിദ്യാഭ്യാസം തന്റെ ജീവിത മാർഗ്ഗമാകും.
അഥവ കൂലിപ്പണിയെങ്കിൽ അതിനും തയ്യാർ .....!!
പെട്ടെന്ന് തന്നെ കാണുമ്പോൾ അച്ഛന്റെ മുഖത്തുണ്ടാകുന്ന ഭാവം മനസ്സിലുണ്ട്.
ഒരിക്കലും അച്ഛൻ തന്നെ കുറ്റപ്പെടുത്തുകയില്ല. കാരണം
അത് തന്റെ അച്ഛനാണ്. മകളെ നിധിപോലെ കരുതിയ , മകൾക്ക് വേണ്ടി മാത്രം ജീവിച്ച തന്റെ അച്ഛൻ..
ആഹ്ളാദത്തോടെ തുള്ളിച്ചാടി മുന്നിൽ നടക്കുന്ന ശ്രീമോളെ നോക്കി അശ്വതി മന്ത്രിച്ചു.
"പൊന്നുമോളെ....ഈ മടക്കയാത്ര നിനക്ക് വേണ്ടിയാണ്. പിന്നെ ഈ ഉദരത്തിൽ വളരുന്ന നിന്റെ അനുജത്തിക്കു വേണ്ടിയും...''
2 comments:
Thudakka Yaathra...!
Manoharam Chechy, Ashamsakal...!!!
thank u suresh
Post a Comment